
തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ദൈവാലയത്തിലെ മതബോധന യൂണിറ്റ് 2023 - 24 അധ്യയന വർഷത്തിലെ പ്രവേശനോൽസവം നടത്തുകയുണ്ടായി. ഇടവക വികാരി മോൺ. Dr. ഡി സെൽവരാജൻ അച്ചൻ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇടവകയുടെ സഹ വികാരി അനുരാജ് അച്ചനും മദർ സുപ്പീരിയർ ലൗലി സിസ്റ്ററും വേദിയിൽ അനുഗ്രഹ പ്രഭാഷണം നൽകി. ഹെഡ് മിസ്ട്രസ് സുധ ടീച്ചറും അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ഫ്രാൻസിസ് സാറും 35 അധ്യാപകരും ഉൾകൊള്ളുന്ന നേതൃത്വ നിരയാണ് ഈ വർഷം മതബോധന യൂണിറ്റിനെ നയിക്കുന്നത്.